
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ബാർ ഹോട്ടലിന് മുന്നിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചു.
തിരുനക്കരക്ക് സമീപമുള്ള ഐക്കൺ ബാറിന് മുന്നിലാണ് അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചത്.
മദ്യലഹരിയിൽ നടന്ന കൈയ്യങ്കളിയിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ മുതൽ മദ്യലഹരിയിൽ ഇവരെ പ്രദേശത്ത് കണ്ടിരുന്നു.
ഇവിടെ അന്യ സംസ്ഥാന തൊഴിലാളികൾ കൂടിയിരുന്ന് മദ്യപാനവും, വാക്ക് തർക്കങ്ങളും സ്ഥിരം കാഴ്ചയാണെന്നും പ്രദേശ വാസികൾ പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു.