
സ്വന്തം ലേകകൻ
കോട്ടയം: കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ബൈക്ക് തിരിക്കുന്നതിനിടെ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം.
പാലാ പന്തത്തല ഭൂതക്കുഴി ജോയി (60) ആണ് മരിച്ചത്.
പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മൈൽ ജംങ്ഷന് സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
കടയിൽനിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങി റോഡിൽ ബൈക്ക് തിരിക്കുന്നതിനിടെ എത്തിയ കാർ ജോയിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കുമരകം വല്യാറപുത്തൻപുര ലില്ലിക്കുട്ടി. മക്കൾ: ലിജിമോൾ, ജിജി, ജൂബിൻ, ജോമി.