കോവിഡ് വ്യാപനം; സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനങ്ങള്‍ മാറ്റി; സമാപന സമ്മേളനം ഓണ്‍ലൈനായി നടത്തും

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങള്‍ മാറ്റി.

കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച്‌ നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാപന സമ്മേളനം ഓണ്‍ലൈനായി നടത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോഴിക്കോട് ബീച്ച്‌ സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ സാമുദായിക-സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.