
സ്വന്തം ലേഖകൻ
കൊച്ചി: പെട്രോൾ വില വർദ്ധനവ് മുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ . വരെ ഉണ്ടാകുമ്പോൾ തെരുവിൽ ഇറങ്ങുന്ന പ്രക്ഷോപക്കാരും അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ, അല്ലെങ്കിൽ കൂടുതൽ അക്രമങ്ങളിലേക്ക് പോകാതിരിക്കാൻ പൊലീസ് സേന നിരത്തിലിറങ്ങുമ്പോൾ ചോരപൊടിയുന്നത് നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന പൊലീസിന് തന്നെയാണ്
ഉത്തരവാദിത്വങ്ങൾ ശരിയായ രീതിയിൽ ചെയ്യേണ്ടി വരുമ്പോൾ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന സേന എന്ത് തെറ്റാണ് ചെയ്യുന്നത്. അവർക്കുമുണ്ട് മനുഷ്യാവകാശം. എന്താണ് അത് മറ്റുള്ളവർ മറക്കുന്നത്?
പരാതിയുമായി ചെന്നാൽ അത് കേൾക്കാനും, പരിഹരിക്കാനുമുള്ള അവസ്ഥയിലേക്ക് മാറിയ പൊലീസ് സ്റ്റേഷനുകൾ ധാരാളം ഉണ്ട്. നൂറിൽ എൺപത് പ്രശ്നങ്ങളും വേണ്ട ഭംഗിയായി പരിഹരിക്കുന്ന മിടുക്കന്മാരായവർ ഇന്ന് സംസ്ഥാന പൊലീസ് സേനയിലുണ്ട്. കുറ്റവാളിയെ 24 മണിക്കൂറുനുള്ളിൽ പൂട്ടുന്ന കാര്യപ്രാപ്തിയിലുള്ള സേന. എന്നിട്ടും?…

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയും അച്ഛനും ഭാര്യയും, മക്കളും അടങ്ങുന്ന ഒരു കുടുംബം അവരെയും കാത്തിരിക്കുന്നുണ്ട്. നാടിനെ സേവിക്കാൻ പുറത്തിറങ്ങേണ്ടി വരുമ്പോൾ അക്രമത്തിന്റ ഭാഗമായി ചോരപൊടിച്ച് അതും ഉത്തരവാദിത്വത്തിന്റെ ഭാഗമായി കാണേണ്ടി വരുന്ന വിഭാഗം ആണ് പൊലീസുകാർ. ജനങ്ങളെ സേവിക്കാൻ ബാധ്യസ്ഥരാണ്, അതാണ് നിങ്ങളുടെ ജോലി എന്ന് പറയുന്ന ഒരു വിഭാഗം ആളുകൾ നമ്മൾക്കിടയിലുണ്ട്.
ഇടുക്കി എൻജീനീയറിങ്ങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്നലെ മൂവാറ്റുപുഴയിൽ ഉണ്ടായ കോൺഗ്രസ്- സി.പി എം പ്രതിഷേധത്തിനിടയിൽ പ്രവർത്തകർ നിരത്തിലിറങ്ങുകയും പരസ്പരം കൈയ്യാങ്കളിയിലെത്തുകയും ചെയ്തതോടെ പ്രശ്നപരിഹാരത്തിന് ഇറങ്ങിയ ഡി വൈ എസ് പി അജയ്നാഥ് ഉൾപ്പടെയുളള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പത്ര മാധ്യമങ്ങലിലെത്തിയ ചിത്രത്തിൽ പോലും തല പൊട്ടി ചോരയെലിക്കുന്ന ഡിവൈഎസ്പിയുടെ ചിത്രമായിരുന്നു. ഓർക്കുക അവരും മനുഷ്യരാണ്!!
അജയ് നാഥ് അടക്കമുള്ളവരുടെ തല തല്ലി പൊട്ടിച്ചിട്ട് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും സർക്കാരിനോ ഉന്നത ഉദ്യോഗസ്ഥർക്കോ യാതൊരു കുലുക്കവുമില്ല. ഇവരും മനുഷ്യരാണ്. ഇവർക്കുമുണ്ട് മനുഷ്യാവകാശം



