ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലെത്താന്‍ ബൈക്ക് മോഷ്ടിച്ചു; മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന കഞ്ചാവ് കേസ് പ്രതി പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

നാദാപുരം: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയിൽ.

സുഹൈല്‍ (22) എന്നയാളാണ് അറസ്റ്റിലായത്. മോഷ്ടാവില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരെത്തെ വടകര, വളയം, നാദാപുരം കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പിടിച്ച്‌ പറി, വീട് കയറി മോഷണം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാൾ.

ബൈക്ക് ഉടമസ്ഥന്റെ സഹോദരനാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കല്ലാച്ചി സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറുമായ പ്രവീണ്‍ രാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്.

കഴിഞ്ഞ തിങ്കളാഴ്ച വടകര കെഎസ്‌ആര്‍ടിസി സബ് സെന്ററില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. പാലക്കാട് ജില്ലാ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ബസില്‍ വടകര എത്തുകയും വടകര നിന്ന് ബൈക്ക് മോഷ്ടിച്ച്‌ നാദാപുരത്തേക്ക് വരികയായിരുന്നു.

സഹോദരന്റെ ബൈക്ക് കല്ലാച്ചിയില്‍ കണ്ട സഹോദരന്‍ പ്രവീണ്‍ രാജിനെ ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് മനസിലാവുന്നത്.

സുഹൈലിനെ നാട്ടുകാരുടെ സഹായത്തോടെയാണ് തടഞ്ഞുവച്ച്‌ പൊലീസിനെ ഏല്‍പ്പിച്ചത്.