അവനവനിരിക്കുന്നിടത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ…..വില്ലേജ് ഓഫിസറുടെ കസേരയിൽ കരാറുകാരൻ; മേശപ്പുറത്ത് മയക്കത്തിലാണ്ട് ജീവനക്കാരൻ; മദ്യലഹരിയിൽ മയങ്ങിയ ഉദ്യോ​ഗസ്ഥർക്കെതിരെ റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ
വട്ടവട : അവനവനിരിക്കുന്നിടത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ….. എന്ന പഴച്ചൊല്ലിനെ അന്വർത്ഥമാക്കുന്ന കാഴ്ചയാണ് വട്ടവട വില്ലേജ് ഓഫിസിലെത്തിയ നാട്ടുകാർ കണ്ടത്. വില്ലേജ് ഓഫിസറുടെ കസേരയിൽ കരാറുകാരൻ, മേശപ്പുറത്ത് മയക്കത്തിലാണ്ട് ജീവനക്കാരൻ.

video
play-sharp-fill

രാവിലെ 10 മണിയോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തിയ നാട്ടുകാരാണ് മയക്കത്തിലായ ഇരുവരെയും കണ്ടെത്തിയത്. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

വില്ലേജ് ഓഫിസർ 3 ദിവസമായി അവധിയിലാണ്. തലേന്നു രാത്രി മുതൽ കരാറുകാരനൊപ്പം ജീവനക്കാരൻ ഓഫിസിൽ ഉണ്ടായിരുന്നെന്നു സമീപവാസികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അപ്പോഴേക്കും ജീവനക്കാരൻ താമസ സ്ഥലത്തേക്കു പോയിരുന്നു. തുടർന്ന് തഹസിൽദാർ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
ജീവനക്കാരൻ മദ്യലഹരിയിലായിരുന്നെന്ന് കലക്ടർക്ക്‌ റിപ്പോർട്ട്‌ നൽകുമെന്ന് അന്വേഷണത്തിനെത്തിയ ദേവികുളം തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ അറിയിച്ചു.

വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ദേവികുളം തഹസില്‍ദാര്‍ അന്വേഷണത്തിനായി വട്ടവടയില്‍ എത്തിയത്. എന്നാല്‍ അപ്പോഴേക്കും ജീവനക്കാരന്‍ താമസ സ്ഥലത്തേക്കു പോയിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.