ബ്രഹ്മാണ്ഡ ചിത്രം ‘കാളിയൻ’ വരും; കൂടുതൽ വെളിപ്പെടുത്തലുമായി പൃഥ്വിരാജ് സുകുമാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നാണ് കാളിയൻ.ചിത്രം പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഇതുവരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നില്ല.

ബാഹുബലി,കെ ജി എഫ് തുടങ്ങിയ സിനിമകൾക്ക് സമാനമായി ഒരു ബഹുഭാഷാ സിനിമയായി കാളിയൻ ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇതിന്റെ തിരക്കഥ പൂർത്തിയായി ഇരിക്കുകയാണെന്നും ശ്രീലങ്ക, കർണാടകം എന്നിവിടങ്ങളിലെ ലൊക്കേഷനുകൾ കണ്ടു കഴിഞ്ഞെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ വലിയ കാൻവാസിലുള്ള ചിത്രം ഒരുക്കാനാവില്ലെന്നും അതിനാൽ ഷൂട്ടിംഗ് എപ്പോളാരംഭിക്കാൻ സാധിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി.

നവാഗതനായ എസ് മഹേഷാണ് കാളിയൻ സംവിധാനം ചെയ്യുന്നത്.വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് ചിത്രത്തിലൂടെ പറയയുന്നത്.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.