കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവാതിര കളി; 502 പേർ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറിയത് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്; ഒന്നും കണ്ടില്ലെന്ന് നടിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 പേർ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള തിരുവാതിര കളി.

പാറശാലയിൽ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിൻറെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന നിയന്ത്രണം നിലനിൽക്കെ 502 പേർ തിരുവാതിര കളിയുടെ ഭാഗമായി. ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവാതിരയ്ക്ക് അത്രതന്നെ കാണികളുമെത്തി.

എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.കെ.ഹരീന്ദ്രൻ എംഎൽഎ തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. സർക്കാരിൻറെ ഭരണ നേട്ടങ്ങളും പാർട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിൻറെ പ്രമേയം.

ഇടയ്ക്ക് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. സംസ്ഥാനത്ത് കോവിഡ് കണക്ക് കുതിച്ചുയർന്ന് 9066 ആയ ദിവസമായിരുന്നു ഇന്നലെ. ഇതിൽ 2200 രോഗികളും തിരുവനന്തപുരത്താണ്.