രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്ക്കാനാകും…? ഫെയ്സ്ബുക്ക് കുറിപ്പ് ആരെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ലെന്ന് സാന്ദ്ര തോമസ്
സ്വന്തം ലേഖകൻ
രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്ക്കാനാകും…? ആരെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ലെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്.
ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം പ്രസിദ്ധീകരിച്ച ഒരു മാസികയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ താന്‍ പങ്കുവച്ച കുറിപ്പിന് പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…?ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് പോസ്റ്റിടുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീര്‍ച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു .
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് .
രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്ക്കാനാകും…?ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .
ബാക്കിയുള്ളവര്‍ അത് പിന്തുടര്ന്നു ഞാന്‍ ഇരയ്ക്കൊപ്പം തന്നെയാണ്.