നിരവധി കാറുകൾ ഉണ്ടായിരുന്നിട്ടും ഷോറൂമിലെ പൂട്ടുപൊളിച്ച് അകത്തുകടന്ന് സ്വിഫ്റ്റ് കാറുമായി മുങ്ങി മോഷ്ടാവ്; കോട്ടയം കാണക്കാരി യൂസ്ഡ് കാർ ഷോറൂമിൽ നിന്നും സ്വിഫ്റ്റ് കാർ മോഷ്ടിച്ച കള്ളൻ കടയെ പറ്റി വ്യക്തമായ ധാരണയുള്ളയാൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് സ്വിഫ്റ്റ് കാർ മോഷണം പോയി. ഏറ്റുമാനൂർ കാണക്കാരിയിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽ യൂസ്ഡ് കാർ ഷോറൂമിലാണ് മോഷണം നടന്നത്.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയോ ആണ് സംഭവമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും, പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് സ്വിഫ്റ്റ് കാറുമായി കടന്നു കളയുകയായിരുന്നു.

രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോൾ പൂട്ട് തകർന്നു കിടക്കുന്നതായി കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോറൂമിനുള്ളിലുണ്ടായിരുന്ന കാർ മോഷണം പോയതായി കണ്ടെത്തിയത്.

ദിവസങ്ങൾക്കു മുൻപുണ്ടായ ഇടിമിന്നലിൽ ഷോറൂമിന്റെ സിസിടിവി ക്യാമറകൾ തകരാറിലായിരുന്നു. അതുകൊണ്ടു തന്നെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സമീപത്തെ ഗ്രാമീൺ ബാങ്കിന്റെയും ബാങ്കിന്റെ എടിഎമ്മിന്റെയും സിസിടി ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.