കൊച്ചിയില്‍ പതിനാലുകാരിക്ക് പീഡനം; സൺഡേ സ്കൂൾ അധ്യാപികയടക്കം നാല് പേര്‍ക്ക് പന്ത്രണ്ട് വര്‍ഷം കഠിന തടവ്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാല് പേരെ കോടതി 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

video
play-sharp-fill

കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസില്‍, കിഴക്കമ്പലം സ്വദേശി ബിജിന്‍, തൃക്കാക്കര തേവയ്ക്കല്‍ സ്വദേശി ജോണ്‍സ് മാത്യു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പ്രതികൾ പിഴയും ഒടുക്കണം. 2015ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പിന്നെയും നിരവധി തവണ പീഡിപ്പിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡി. സെഷന്‍സ് പോക്‌സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.