എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;ധീരജിനു കുത്തേറ്റത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടു മുൻപ്; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് ദൃക്സാക്ഷി; അക്രമി സംഘത്തിന്റെ ചിത്രവും വിഡിയോയും പുറത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പ് സംഘർഷത്തിനിടെ വിദ്യാർത്ഥിയെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ്ഐ. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യനും പറഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്ഥലത്ത് നിന്നും നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും സത്യൻ പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകനായ ധീരജിനു കുത്തേറ്റത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടു മുൻപ്. അക്രമി സംഘത്തിന്റെ ചിത്രവും വിഡിയോയും പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സത്യന്റെ പ്രതികരണം.

നിരവധി രാഷ്ട്രീയ പ്രമുഖരുമായി അടുത്തബന്ധം പുലർത്തുന്ന ആൾ കൂടിയാണ് നിഖിൽ പൈലി.

ഇന്ന് ഉച്ചയ്ക്കാണ് സംഭവുണ്ടായത്. ആക്രമണത്തിൽ തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്ക് പരുക്കേറ്റിരുന്നു. ചെറുതോണി പൊലീസ് കോളജിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാൻ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി. പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.

എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു സംഘർഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും മന്ത്രി പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് എം.എം.മണി എംഎൽഎ ആരോപിച്ചു. ആസൂത്രിത കൊലപാതകമാണിത്. കോൺഗ്രസിലെ ക്രിമിനൽ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും എം.എം.മണി പറഞ്ഞു.