മറയൂർ ടൗണിൽ സ്വകാര്യ റിസോർട്ടിന്റെ പരിസരത്തുനിന്ന് വീണ്ടും ചന്ദനമര മോഷണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മറയൂർ : സ്വകാര്യ ഭൂമിയിൽനിന്നു വീണ്ടും ചന്ദന മോഷണം. മറയൂർ ടൗണിൽ മറയൂർ ടൗണിൽ സ്വകാര്യ റിസോർട്ടിന്റെ പരിസരത്തുനിന്ന് രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചു കടത്തി. ചന്ദന ഗ്രൂപ്പിന്റെ അനക്സ് റിസോർട്ടിലാണ് 5 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരങ്ങൾ മോഷണം പോയത്.

റിസോർട്ടിൽ നാൽപതോളം താമസക്കാർ ഉണ്ടായിരുന്നു. ഇവരെല്ലാം കിടന്നുറങ്ങിയത് രാത്രി 12നു ശേഷമാണ്. അതിനു ശേഷമായിരിക്കും ചന്ദനം മുറിച്ചു കടത്തിയതെന്നു കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച കൂടവയലിൽ കമലമ്മയുടെ വീടിന്റെ പരിസരത്തു നിന്നു ചന്ദനമരത്തിന്റെ ശിഖരം മോഷണം പോയിരുന്നു. ഇത് വനപാലകർ അന്വേഷിച്ചു വരുന്നതിടയിലാണ് വീണ്ടും മോഷണം.

കഴിഞ്ഞാഴ്ച കാരയൂരിൽ സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനമരം കടത്തിയ രമേശിനെ കാറുമായി പിടികൂടിയിരുന്നു. മറ്റൊരു പ്രതി ഒളിവിലാണ്. ചന്ദനമരം മോഷണം പോയതിനെ കുറിച്ച് റിസോർട്ട് ഉടമ മറയൂർ പൊലീസിലും പരാതി നൽകി.