
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏലക്കായ വിലയിൽ വൻ ഇടിവ്. കിലോഗ്രാമിന് 600-750 രൂപയാണു നിലവിലെ വില.
ഒരു വർഷത്തിനിടെ വില പകുതിയിൽ താഴെയായതോടെ കർഷകർ വൻ പ്രതിസന്ധിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉൽപാദനച്ചെലവിന്റെ പകുതി പോലും വിൽപനയിലൂടെ ലഭിക്കുന്നില്ലെന്നാണു പരാതി.1500 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ.
കഴിഞ്ഞ വർഷം ജനുവരിയിലെ ശരാശരി വില 1700 രൂപയായിരുന്നു. കോവിഡ് വ്യാപനത്തിനു മുൻപ് 2200 രൂപ വരെയുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഇടുക്കി കട്ടപ്പനയിലെ വില 600-750 രൂപ മാത്രം. 2019 ഓഗസ്റ്റ് മൂന്നിന് കട്ടപ്പന പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ–ലേലത്തിൽ 7000 രൂപ ലഭിച്ചിരുന്നു. ഏലം വില റെക്കോർഡിട്ട വർഷമായിരുന്നു അത്.



