play-sharp-fill
“കറുകച്ചാലിലെ വൈഫ് എക്സ്ചേഞ്ച്” ആയിരത്തിലധികം ദമ്പതിമാരുള്ള  ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മ; ഡോക്ടർമാരും വക്കീലന്മാരും, വ്യവസായികളുമായി നിരവധി ഉന്നതർ കൂട്ടായ്മയിൽ; സോഷ്യൽ മീഡിയ പരിചയം ഭാര്യമാരെ പരസ്പരം കൈമാറുന്ന രീതിയിലെത്തും; ചില സ്ത്രീകൾക്ക് നാലുപേരുമായി ബന്ധപ്പെടാന്‍ വരെ അവസരം ; വൈഫ് എക്സ്ചേഞ്ചിൽ കുടുങ്ങുന്നത് കോട്ടയം ജില്ലയിലെ പ്രമുഖർ

“കറുകച്ചാലിലെ വൈഫ് എക്സ്ചേഞ്ച്” ആയിരത്തിലധികം ദമ്പതിമാരുള്ള ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മ; ഡോക്ടർമാരും വക്കീലന്മാരും, വ്യവസായികളുമായി നിരവധി ഉന്നതർ കൂട്ടായ്മയിൽ; സോഷ്യൽ മീഡിയ പരിചയം ഭാര്യമാരെ പരസ്പരം കൈമാറുന്ന രീതിയിലെത്തും; ചില സ്ത്രീകൾക്ക് നാലുപേരുമായി ബന്ധപ്പെടാന്‍ വരെ അവസരം ; വൈഫ് എക്സ്ചേഞ്ചിൽ കുടുങ്ങുന്നത് കോട്ടയം ജില്ലയിലെ പ്രമുഖർ

സ്വന്തം ലേഖകൻ
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തലേർപ്പെടുന്ന സംഘം കോട്ടയത്ത്.

കേട്ടുകേൾവി മാത്രമുള്ള വാർത്ത ആനുഭവസ്ഥ വിശദീകരിക്കുമ്പോൾ സാംസ്കാരിക കേരളം തല കുനിക്കുന്നു. മറ്റുള്ള രാജ്യങ്ങളിൽ ചിലപ്പോൾ സ്ഥിരം സംഭവിക്കുന്നവയാണെങ്കിലും സാംസ്കാര സമ്പന്നരായ മലയാളികൾ തന്നെ അതും കോട്ടയത്ത് ഇത് അനുകരിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നു.


ഫെയ്സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ‘കപ്പിള്‍ മീറ്റ് കേരള’എന്ന ഗ്രൂപ്പുകളിലൂടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആദ്യം ഗ്രൂപ്പുകളിലൂടെ പരസ്പരം പരിചയപ്പെടും. പിന്നീട് നേരിട്ട് കാണുകയും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് തയ്യാറാകാത്തവരെ ഭീഷണിക്ക് വിധേയമാക്കുന്നതും പതിവാണ്. നാലു പേരുമായി ബന്ധപ്പെടാന്‍ വരെ ചില സ്ത്രീകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തി.

അന്യപുരുഷനുമായി ഉണ്ടാകുന്ന സംശയത്തിന്റെ പേരിൽ ഭാര്യമാരെ കൊലചെയ്യുന്ന, അല്ലെങ്കിൽ ശാരീരിക മർദ്ദനങ്ങൾ നടത്തുന്ന കേരളത്തിൽ ഇതൊരു വ്യത്യസ്ത സംഭവം തന്നെയാണ്. എന്നാൽ ഇതിന് പിന്നിലുള്ളവർ കുറെ കാലങ്ങളായി ഇതേ പ്രവർത്തികൾ ചെയ്യുന്നത് എന്ത് കൊണ്ട് പുറം ലോകം അറിയാതെ പോയി.?

ഉന്നതരായ ഉദ്യോ​ഗസ്ഥർ അടങ്ങുന്ന വലിയൊരു നിര തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു.ഡോക്ടർമാർ, വക്കീലന്മാർ, വ്യവസായികൾ തുടങ്ങി ഉന്നതരായ നിരവധിയാളുകൾ കോട്ടയത്ത് കുടുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. പണം വാങ്ങിയാണ് പലരും ഭാര്യമാരെ പരസ്പരം കൈമാറികൊണ്ടിരുന്നത്. വലിയ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്ന് പൊലിസ് പറഞ്ഞു. നിലവില്‍ മുപ്പതിലധികം പേരാണ് പൊലിസ് നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലകളിലും സംഘത്തിന് കണ്ണികളുള്ളതിനാൽ സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലിസ് നീക്കം.

ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വന്‍സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.