കോട്ടയം ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 192 പേര് രോഗമുക്തരായി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 364 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 192 പേര് രോഗമുക്തരായി. 3312 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 169 പുരുഷന്മാരും 165 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2870 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347761 പേര് കോവിഡ് ബാധിതരായി. 341875 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12883 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 66
ചങ്ങനാശ്ശേരി – 28
അതിരമ്പുഴ – 12
മീനച്ചിൽ, രാമപുരം – 11
ആർപ്പൂക്കര, പാലാ, പനച്ചിക്കാട്, ചിറക്കടവ്, തലയോലപ്പറമ്പ് – 9
പുതുപ്പള്ളി, വാകത്താനം – 8
ഏറ്റുമാനൂർ, മുണ്ടക്കയം, വിജയപുരം, മാടപ്പള്ളി, അയ്മനം, കൂട്ടിക്കൽ – 7
എലിക്കുളം, കാഞ്ഞിരപ്പള്ളി, കങ്ങഴ, വെള്ളാവൂർ, മണർകാട്, കറുകച്ചാൽ – 6
കടുത്തുരുത്തി, അയർക്കുന്നം, ഈരാറ്റുപേട്ട – 5
എരുമേലി, മണിമല, തിടനാട്, കുറിച്ചി- 4
വാഴപ്പള്ളി, പള്ളിക്കത്തോട്, കാണക്കാരി, കരൂർ, പാമ്പാടി, നെടുംകുന്നം, വെളിയന്നൂർ, ടി.വി. പുരം, പൂഞ്ഞാർ, ഭരണങ്ങാനം, മരങ്ങാട്ടു പള്ളി- 3
കിടങ്ങൂർ, ചെമ്പ്, നീണ്ടൂർ, കടനാട്, മുത്തോലി, പാറത്തോട്, വെച്ചൂർ, അകലക്കുന്നം, പായിപ്പാട്, മീനടം, തലയാഴം – 2
തലപ്പലം, മുളക്കുളം, വെള്ളൂർ, കുമരകം, കോരുത്തോട്, ഉഴവൂർ, ഞീഴൂർ, വൈക്കം, മാഞ്ഞൂർ, മറവൻതുരുത്ത്, കൊഴുവനാൽ – 1