play-sharp-fill
തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ആളപായമില്ല

തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ആളപായമില്ല

സ്വന്തം ലേഖകൻ
പത്തനംതിട്ട: തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. വൈദികനായ .പി.റ്റി കോശി, ഭാര്യ അച്ചാമ്മ കോശി എന്നിവർ സഞ്ചരിച്ച കാർ തിരുവല്ലയ്ക്കടുത്ത് തോട്ടഭാഗം നിര്‍മ്മല ലൈബ്രറിക്കു മുന്‍പിലാണ് അപകടത്തിൽപെട്ടത്.

റാന്നിയില്‍ നിന്നും തിരുവല്ല കിഴക്കന്‍ മുത്തൂര്‍ ഉള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും.


ഇടിയുടെ ആഘാതത്തില്‍ കാറിടിച്ച് രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. ലൈന്‍ കമ്പികള്‍ അടക്കമാണ് കാറിന് മുകളിലേക്കും റോഡിലേക്കും വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്ക് കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി .

പൊലീസോ ഫയര്‍ഫോഴ്‌സോ സ്ഥലത്ത് എത്തും മുന്‍പ് നാട്ടുകാരും കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജി. ജീബു കെ ജോണിന്റെ നേതൃത്വത്തില്‍ ജീവനക്കാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

നാട്ടുകാരുടെ സഹായത്തോടെ റോഡില്‍ ഒടിഞ്ഞു വീണ പോസ്റ്റുകളും ലൈന്‍ കമ്പികളും മാറ്റി ഗതാഗത തടസ്സം നീക്കി.