സംസ്ഥാനത്ത് കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതൽ; കരുതല്‍ ഡോസ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ അറിയേണ്ടതെല്ലാം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക.

രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുതല്‍ ഡോസിനുള്ള ബുക്കിങ് ഇന്നു മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ബുക്ക് ചെയ്യാം. കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

കരുതല്‍ ഡോസ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍

https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. രണ്ടു വാക്‌സിന്‍ എടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം വാക്‌സിന്‍ സെന്ററും സമയവും ബുക്കുചെയ്യാം.