ശബരിമല സ്ത്രീ പ്രവേശനം; കൃത്യനിർവഹണത്തിന് തടസമല്ലെന്നും, ആശങ്കകളില്ലെന്നും നിയുക്ത മേൽശാന്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചോറ്റാനിക്കര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി. തന്റെ കൃത്യനിർവഹണത്തിന് ഇത് തടസമാകില്ല. തന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം ചോറ്റാനിക്കരയിൽ പറഞ്ഞു.

തന്നിൽ അർപ്പിക്കപ്പെട്ട ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയണമെന്ന് ആഗ്രഹമുണ്ട്. എല്ലാം നന്നായി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. തന്റെ മനസിൽ പ്രത്യേകിച്ച് ആശങ്കകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group