ശബരിമല ഭണ്ഡാരത്തിലെ കാണിക്ക പണം എണ്ണിത്തിട്ടപ്പെടുത്തി പുറത്തിറങ്ങിയ ജീവനക്കാരന്റെ മടികുത്തിൽ നിന്ന് കിട്ടിയത് 3500 രൂപ;ചങ്ങനാശ്ശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരൻ പിടിയിൽ
സ്വന്തം ലേഖകൻ
ശബരിമല: ശബരിമല ഭണ്ഡാരത്തിൽനിന്ന് പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിൽ.
കാണിക്ക പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശ്ശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ശനിയാഴ്ച ദേവസ്വം വിജിലൻസിൻറെ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണിക്ക എണ്ണിയ ശേഷം പുറത്തിറങ്ങുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ 3500 രൂപ പിടികൂടിയത്. ഇയാളെ സന്നിധാനം പൊലീസിന് കൈമാറി.
Third Eye News Live
0