പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം.

ഇന്നലെ രാത്രി ഏച്ചൂര്‍ സിആ‌ര്‍ പെട്രോള്‍ പമ്പിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥല വില്‍പനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ തുകയെ ചൊല്ലിയായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനമേറ്റ പ്രദീപന്റെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ പിടികൂടി.

കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

നിരവധി പേർ വാഹനങ്ങളിൽ പെട്രോൾ അടിക്കാൻ കാത്തുനിൽക്കവെ ആയിരുന്നു സംഭവം. ആക്രമണത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.