പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവം. മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ്.

കുടവൂർ ഞാറായിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (അപ്പു 21), കുടവൂർ ദേശത്ത് ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (ഷെമി 35) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ കല്ലമ്പലത്താണ് കേസിനാസ്പദമായ സംഭവം. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നത്.

പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കല്ലമ്പലം പോലീസിനാണ് കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു