കോട്ടയത്തും  “വൈഫ് എക്സ്ചേഞ്ച് മേള” നിരവധി പേർ കുടുങ്ങിയതായി സൂചന; ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുകയും, ലൈംഗീക ചേഷ്ടകൾ കണ്ടു രസിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കോട്ടയത്തും “വൈഫ് എക്സ്ചേഞ്ച് മേള” നിരവധി പേർ കുടുങ്ങിയതായി സൂചന; ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുകയും, ലൈംഗീക ചേഷ്ടകൾ കണ്ടു രസിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടിട്ടുള്ള വൈഫ് എക്സ്ചേഞ്ച് മേള കോട്ടയം ജില്ലയിലും

ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണ സമ്മതത്തോടെ പരസ്പരം ഭാര്യമാരെ വെച്ചുമാറുന്ന രീതിയാണ് വൈഫ് എക്സ്ചേഞ്ച് മേള എന്ന പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്.

രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. തൻ്റെ ഭാര്യ മറ്റൊരു പുരുഷനുമായി നടത്തുന്ന ലൈംഗിക ചേഷ്ടകൾ കണ്ടു രസിക്കുക എന്ന ഹീന മനോഭാവം കൂടി ഈ ഭർത്താക്കന്മാർ പ്രകടമാക്കുന്നു.

സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഈ വാട്ട്സ് അപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ. അവരാണ് ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.

മിക്ക ദിവസങ്ങളിലും ഈ പരിപാടി കോട്ടയത്ത് അരങ്ങേറുന്നുണ്ട്. ഈ സംഭവത്തിന് ഇരയായ ഒരു യുവതിയുടെ തുറന്നു പറച്ചിലിലൂടെയാണ് സംഭവം പുറത്തറിയുന്നത്‌.

കൂടുതൽ വിവരങ്ങൾ ഉടൻ!