
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് ക്നാനായ സഭാ ആസ്ഥാനത്ത് ഒരുകൂട്ടം വിശ്വാസികളുടെ പ്രതിഷേധം. ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്.
ക്രിസ്തുരാജ് പള്ളിയിൽ പ്രതിമ സ്ഥാപിക്കാൻ എത്തിയ വിശ്വാസികളെ പോലീസ് തടയുകയായിരുന്നു. സഭാ വികാരി ജനറലിന്റെ ആവശ്യത്തെതുടർന്നാണ് സംഭവസ്ഥലത്ത് പോലീസെത്തി നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാവിലെയോടെയാണ് നഗര മധ്യത്തിൽ സംഭവം അരങ്ങേറിയത്. ഇതേ തുടർന്ന് കോട്ടയം വേസ്റ്റ് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് ചർച്ച നടത്തിവരികയാണ്.