പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മകനെയും ഭീഷണി പെടുത്തി; തെളിവ് നശിപ്പിക്കാനായി ട്രെയിനിൽ സ്വന്തം ഗ്രാമത്തിലേക്ക് യാത്ര; ദമ്പതികൾ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മഹാരാഷ്ട്ര: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികൾ അറസ്റ്റില്‍.

മഹാരാഷ്ട്രയിലാണ് രാജ്യത്തെ നടുക്കിയ അതിക്രൂര സംഭവം നടന്നത്. മരിച്ച കുട്ടിയുമായി ട്രെയിനില്‍ യാത്ര ചെയ്യവേയാണ് ദമ്പതികൾ പിടിയിലായത്. ഇവര്‍ സെക്കന്ദരാബാദ് രാജ്‌കോട്ട് ട്രെയിനില്‍ യാത്ര തുടങ്ങുമ്പോൾ മുതല്‍ കുട്ടി ഉറങ്ങുന്ന നിലയിലായിരുന്നു. ഇത് കൂടെയുളള യാത്രക്കാര്‍ക്ക് സംശയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 6 മണിക്കൂറോളം കുട്ടിക്ക് യാതൊരു അനക്കവും ഉണ്ടായില്ല. ഇതോടെ യാത്രക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് ഉടന്‍ ട്രെയിനിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ച്‌ കിടക്കുകയാണെന്ന് കണ്ടെത്തിയത്. ഇതോടെ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് സംഭവത്തിന്റെ ക്രൂരത തെളിഞ്ഞത്.

കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതാണ്. പിന്നീട് ഇയാള്‍ ഭാര്യയെയും മകനെയും ഭീഷണിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി ഇവരെ രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

റെയില്‍വേ പൊലീസും സോളപൂര്‍ പൊലീസും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.