play-sharp-fill
തന്റെ പ്രിയ സുഹൃത്തിന്റെ ഹെയർ സ്‌റ്റൈലിസ്റ്റിന് സഹായവുമായി ബോബി ചെമ്മണ്ണൂർ; സാമ്പത്തിക ബുദ്ധിമുട്ടുമൂലം നിധിപോലെ സൂക്ഷിക്കുന്ന മറഡോണ കയ്യൊപ്പു ചാർത്തിയ ടീ ഷർട്ട് വിൽപ്പനയ്ക്ക് ; അത് വാങ്ങി തക്കതായ പ്രതിഫലം നല്കി അൻവറിനെ സഹായിക്കുമെന്ന് ബോബി

തന്റെ പ്രിയ സുഹൃത്തിന്റെ ഹെയർ സ്‌റ്റൈലിസ്റ്റിന് സഹായവുമായി ബോബി ചെമ്മണ്ണൂർ; സാമ്പത്തിക ബുദ്ധിമുട്ടുമൂലം നിധിപോലെ സൂക്ഷിക്കുന്ന മറഡോണ കയ്യൊപ്പു ചാർത്തിയ ടീ ഷർട്ട് വിൽപ്പനയ്ക്ക് ; അത് വാങ്ങി തക്കതായ പ്രതിഫലം നല്കി അൻവറിനെ സഹായിക്കുമെന്ന് ബോബി

സ്വന്തം ലേഖകൻ
കൊച്ചി: ദുബായിൽ ഫുഡ്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റായിരുന്ന എറണാകുളം സ്വദേശി മുഹമ്മദ് അൻവറിന് സഹായ ഹസ്തവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ.

അൻവർ ദുരിത ജീവിതം നയിക്കുകയാണെന്നും കയ്യിൽ നിധിപോലെ സൂക്ഷിക്കുന്ന മറഡോണ കയ്യൊപ്പു ചാർത്തിയ ടീ ഷർട്ട് വിൽപ്പനയ്ക്ക് വയ്ക്കാൻ പോകുകയാണെന്നുമുള്ള വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് ബോബി സഹായം ചെയ്യാൻ സന്നദ്ധത അറിയിച്ചത്.

മറഡോണയുടെ കയ്യൊപ്പു ചാർത്തിയ ടീ ഷർട്ട് വാങ്ങി തക്കതായ പ്രതിഫലം നൽകും. കൂടാതെ ഒരു ജോലി നൽകാൻ ശ്രമിക്കുമെന്നും ബോബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക ഫുട്ബോൾ അത്ഭുതം ഡിയാഗോ മാറഡോണ കൈകൊണ്ട് ഒപ്പിട്ടു നൽകിയ ടീഷർട്ടാണ് വിൽപ്പനയ്ക്ക് വയ്ക്കാൻ ഒരുങ്ങിയത്. എട്ടു വർഷത്തിലേറെ മനസിൽ ചേർത്തു വച്ച നിധി മുഹമ്മദ് അൻവർ ദാരിദ്രം മൂലം ലേലത്തിനു വയ്ക്കുന്നു എന്നായിരുന്നു വാർത്ത.
മാറഡോണയുടെ സ്വകാര്യ മുടിവെട്ടു കാരനായിരുന്നു അൻവർ. മകന്റെ ജന്മദിന ദിവസത്തിൽ അക്കാര്യം പറഞ്ഞപ്പോൾ ഒരു ടീഷർട്ട് വാങ്ങി വരൂ എന്നു പറഞ്ഞു വിട്ടു വാങ്ങിപ്പിച്ച്‌ ഒപ്പിട്ടു സമ്മാനിക്കുകയായിരുന്നു.

നീളമുള്ള മുടി മുറിക്കുകയും താടി സ്‌റ്റൈലാക്കിയതും അൻവറാണ്. തല നിറഞ്ഞു നിൽക്കുന്ന മുടിയാണ് മാറഡോണയ്ക്കുണ്ടായിരുന്നത്. ആദ്യം നീട്ടി വളർത്തിയ മുടിയാണ് വെട്ടിയത്. വെട്ടിക്കളഞ്ഞതിൽ അദ്ദേഹത്തിനു വിഷമമുണ്ടെന്നു തോന്നിയില്ല. ഇടയ്ക്ക് നീട്ടി വളർത്തുന്നതാണ് പതിവ്. ഇടയ്ക്കു താടിയും നീട്ടി വളർത്തി അറബികളുടേതു പോലെയാക്കുമായിരുന്നു. അത് വരച്ചു കൊടുത്തിരുന്നതും അൻവർ തന്നെയായിരുന്നു.

20 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ കാത്തിരുന്നത് വൻ തുക കടം. തമ്മനത്ത് ഒരു കുടുസുമുറി വീട്ടിൽ വാടക പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് അൻവർ. ബോബി ഈ കഥ അറിഞ്ഞതോടെയാണ് സഹായത്തിനായി രംഗത്തെത്തിയത്. കൊച്ചിയിലെത്തി അൻവറിനെ നേരിൽ കാണും. മറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റിനെ ഇനി ചേർത്തു പിടിക്കാൻ താൻ ഉണ്ടാവുമെന്നും ബോബി പ്രതികരിച്ചു.