play-sharp-fill
നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ​ഗായകൻ മരിച്ചു; സുഹൃത്തിന് ​ഗുരുതര പരിക്ക്

നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ​ഗായകൻ മരിച്ചു; സുഹൃത്തിന് ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ
ശാസ്താംകോട്ട: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച്‌ ഗായകന്‍ മരിച്ചു.

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ശ്രീ ശബരിയില്‍ കൃഷ്ണന്‍ കുട്ടി (50) ആണ് മരിച്ചത്.

സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 10ന് കല്ലുകടവ് ചിത്തിരവിലാസം സ്കൂളിന് സമീപത്തായിരുന്നു അപകടം.

കല്ലുകടവ് ഭാഗത്തു നിന്നു മണ്ണൂര്‍ക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടര്‍ ലോറിയുടെ പാര്‍ക്കിങ് ലൈറ്റ് കാണാതെ പിന്‍വശത്ത് ഇടിച്ചു കയറുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണന്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഭക്തി ഗാനമേള ട്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന കൃഷ്ണന്‍ കുട്ടി. ശ്രീ ശബരി ശാസ്താംപാട്ട് സംഘം എന്ന പേരില്‍ സ്വന്തമായൊരു ട്രൂപ്പും നടത്തിയിരുന്നു.

നിരവധി ഭക്തിഗാനങ്ങളും ശാസ്താംപാട്ടുകളും രചിച്ചിട്ടുണ്ട്. കഴിഞ്ഞ വൃശ്ചികത്തില്‍ മണ്ണൂര്‍ക്കാവ് ക്ഷേത്രത്തെ കുറിച്ച്‌ സ്വന്തമായി രചിച്ച്‌ ആലപിച്ച ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്കാരം നടന്നു. ഭാര്യ: ഗീത.