play-sharp-fill
സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു; ആലപ്പുഴയിൽ ​ഗുണ്ടാ നേതാവിന് വെട്ടേറ്റു

സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു; ആലപ്പുഴയിൽ ​ഗുണ്ടാ നേതാവിന് വെട്ടേറ്റു

സ്വന്തം ലേഖകൻ
ആലപ്പുഴ :സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു. ആലപ്പുഴയില്‍ ഗുണ്ടനേതാവിന്​ വെട്ടേറ്റു.

ഇരട്ടകൊലപാതകത്തിന്റെ ആഘാതം വിട്ടൊഴിയുംമുമ്പേയാണ് വീണ്ടും ആലപ്പുഴയില്‍ ഗുണ്ടനേതാവിന്​ വെട്ടേല്ക്കുന്നത് .

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ്​ സാബിറിനെയാണ്​ വെട്ടിയത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു.

സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേര്‍ന്ന്​ വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ ഇയാളെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​.

പിന്നീട്​ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി എറണാകുളത്തേക്ക്​ മാറ്റുകയിരുന്നു.