എം.സി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ ബൈക്കിടിച്ച് അപകടം; സ്വകാര്യ ബസ് കണ്ടക്ടർ മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കാരിത്താസ് ആശുപത്രിയ്ക്കു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ ബൈക്കിടിച്ച് സ്വകാര്യ ബസ് കണ്ടക്ടർ മരിച്ചു. പട്ടിത്താനം സ്വദേശി ഷിബു ശിവനാണ് മരിച്ചത്.
കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന അവേമരിയ ബസിന്റെ കണ്ടക്ടറായിരുന്നു ഇയാൾ.
ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് എം .സി റോഡിൽ കാരിത്താസിനു സമീപം അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി കഴിഞ്ഞ് കോട്ടയം ഭാഗത്തു നിന്നും പട്ടിത്താനത്തേയ്ക്കു വരുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിൽ ഷിബുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ ഷിബുവിനെ നാട്ടുകാർ ചേർന്ന് തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറി ഷിബുവിന്റെ കാഴ്ചയിൽ പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകട വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.