play-sharp-fill
ആശുപത്രി അധികൃതരുടെയും ഗാന്ധിനഗർ പൊലീസിന്‍റെയും സ്നേഹ വായ്‌പുകൾ ഏറ്റു വാങ്ങി അജയ്യയും അമ്മയും ആശുപത്രി വിട്ടു

ആശുപത്രി അധികൃതരുടെയും ഗാന്ധിനഗർ പൊലീസിന്‍റെയും സ്നേഹ വായ്‌പുകൾ ഏറ്റു വാങ്ങി അജയ്യയും അമ്മയും ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ
കോട്ടയം: ആശുപത്രി അധികൃതരുടെയും ഗാന്ധിനഗർ പൊലീസിന്‍റെയും സ്നേഹ വായ്‌പുകൾ ഏറ്റു വാങ്ങി അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു.

മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെടുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കുഞ്ഞ് അജയ്യയും അമ്മയും ഉച്ച കഴിഞ്ഞാണ് ഡിസ്‌ചാർജായി വണ്ടിപ്പെരിയാറ്റിലെ വീട്ടിലേക്ക് പോയത്.

അശ്വതിയുടെ മൂത്തമകൾ അലംകൃതയും അടുത്ത ബന്ധുക്കളും ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. ആശുപത്രി അധികൃതരോടും പൊലീസിനോടും ഏറെ നന്ദിയുണ്ടെന്ന് അശ്വതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ കണ്ടെത്താൻ സഹായിച്ച ടാക്‌സി ഡ്രൈവർ അലക്‌സിനോട് തീർത്താൽ തീരാത്തത്ര നന്ദിയുണ്ടെന്നും അശ്വതി കൂട്ടിച്ചേർത്തു.

കുട്ടിയെ തിരികെയെത്തിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെനീഷിന്‍റെ നിർദേശ പ്രകാരമാണ് കുട്ടിക്ക് അജയ്യ എന്ന പേരിട്ടത്.

ഡിവൈഎസ്‌പി ജെ സന്തോഷ്‌ കുമാറും സബ് ഇൻസ്പെക്ടർ റെനീഷും ആശുപത്രിയിലെത്തി കുഞ്ഞിനും അമ്മയ്ക്കും സമ്മാനങ്ങൾ നൽകി. അശ്വതിയുടെ സഹോദരനും മറ്റു ബന്ധുക്കളുമായി ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥർക്കും മധുരം നൽകിയ ശേഷം ഇവർ കാറിൽ വണ്ടിപെരിയാറിനു തിരിച്ചത്.