കോട്ടയം ജില്ലയിൽ ഇന്ന് 319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 165 പേർ രോഗമുക്തി നേടി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 319 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 319 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.

video
play-sharp-fill

165 പേർ രോഗമുക്തരായി. 3617 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 150 പുരുഷൻമാരും 148 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347108 പേർ കോവിഡ് ബാധിതരായി. 341565 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14640 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 63

ചങ്ങനാശ്ശേരി – 16

ഏറ്റുമാനൂർ – 13

കാഞ്ഞിരപ്പള്ളി – 10

വിജയപുരം, പനച്ചിക്കാട്, നീണ്ടൂർ, ഭരണങ്ങാനം, അയർക്കുന്നം -9

വൈക്കം, പുതുപ്പള്ളി – 8

മരങ്ങാട്ടുപള്ളി, പാമ്പാടി, പാലാ, കുറിച്ചി – 7

പള്ളിക്കത്തോട്, കങ്ങഴ, മാടപ്പള്ളി, ചിറക്കടവ്, എലിക്കുളം, കടുത്തുരുത്തി, അതിരമ്പുഴ, വാകത്താനം, മണിമല -5

അയ്മനം, ഉദയനാപുരം, തീക്കോയി, കറുകച്ചാൽ, വാഴൂർ, കിടങ്ങൂർ, പറത്തോട് – 4

വെള്ളൂർ, രാമപുരം, ഈരാട്ടുപേട്ട, മീനച്ചിൽ, ഞീഴൂർ -3

കരൂർ, ഉഴവൂർ, മീനടം, കല്ലറ, കടനാട്, മണർകാട്, മുത്തോലി, തൃക്കൊടിത്താനം, പായിപ്പാട്, തലയോലപ്പറമ്പ്, മാഞ്ഞൂർ -2

വെളിയന്നൂർ, ആർപ്പൂക്കര, ചെമ്പ്, പൂഞ്ഞാർ, കൂരോപ്പട, കൊഴുവനാൽ, കൂട്ടിക്കൽ, മേലുകാവ്, കാണക്കാരി, ടി.വി. പുരം, വാഴപ്പള്ളി, മുളക്കുളം, വെച്ചൂർ, കുമരകം, അകലക്കുന്നം, നെടുംകുന്നം, എരുമേലി, കുറവിലങ്ങാട് – 1