video
play-sharp-fill
ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവം;  ദേവസ്വം ജീവനക്കാരൻ പിടിയിൽ

ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവം; ദേവസ്വം ജീവനക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

ശബരിമല: ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി.

ശബരിമലയിലെ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ഇന്നുച്ചയോടെ ദേവസ്വം വിജിലൻസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണിക്ക എണ്ണിയ ശേഷം പുറത്തിറങ്ങുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ 3500 രൂപ ഇയാളിൽ നിന്നും പിടികൂടിയത്.

ഇയാളെ സന്നിധാനം പോലിസിന് കൈമാറി.