video
play-sharp-fill
ഇടുക്കിയിൽ യുവതി ജീവനൊടുക്കിയ സംഭവം; കാമുകനായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കിയിൽ യുവതി ജീവനൊടുക്കിയ സംഭവം; കാമുകനായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയാണ് ആത്മഹത്യചെയ്തത്. ഷീബയെ പൊലീസ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷീബയും ശ്യാംകുമാറും പ്രണയത്തിലായിരുന്നു. ഷീബയുടെ ആത്മഹത്യാ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നുയ

ഡിസംബര്‍ 31-നാണ് ഷീബ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷീബയെ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് കണ്ടെത്തിയിരുന്നു.

യുവതിയുടെ കുടുംബം ശ്യാംകുമാറിനെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ മൂന്നാറിൽ നിന്നും അടിമാലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.