
സ്വന്തം ലേഖകൻ
കൊല്ലം: സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെ മദ്യപരായ രണ്ടു പേർ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി.
കൊല്ലം അഞ്ചൽ ഏരൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ഉണ്ണി, ആകാശ് ,ആനന്ദ്, അസർ, നീരജ്, വിഷ്ണു എന്നിവരെയാണ് മദ്യപിച്ചെത്തിയ യുവാക്കൾ മർദിച്ചത്.
വിദ്യാർഥികളെ മർദിക്കുന്ന സിസിടിവി ദൃശ്യം രക്ഷിതാക്കൾ പൊലീസിനും സ്കൂൾ അധികൃതർക്കും കൈമാറി. കൊല്ലം അയിലറ സ്വദേശികളായ മനു, രുക്കു എന്ന് വിളിക്കുന്ന അഖിൽ മോഹൻ എന്നിവർക്കെതിരെ വിദ്യാർഥികളുടെ രക്ഷിതാക്കൾ ഏരൂർ പൊലീസിലും സ്കൂൾ പ്രിൻസിപ്പളിനും പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളിന് സമീപം വച്ച് വ്യാഴാഴ്ചയാണ് യുവാക്കൾ വിദ്യാർഥികളെ മർദിച്ചത്. യുവാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.



