കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു; സുരക്ഷാവീഴ്ചയില്ലെന്ന് വിലയിരുത്തൽ; അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തെ തുടർന്നാണ് നടപടി. ജീവനക്കാരിക്ക് ശ്രദ്ധക്കുറവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആർഎംഓ, പ്രിൻസിപ്പൽ തല സമിതികളാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.സംഭവത്തിൽ അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും പങ്കുണ്ടെന്ന് സംശയമുണ്ടെന്നാണ് കുട്ടിയുടെ പിതാവായ ശ്രീജിത്ത് ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ എറണാകുളം കളമശ്ശേരിയിൽ താമസക്കാരിയായ നീതു എന്ന യുവതിയായിരുന്നു തട്ടിയെടുത്തത്. ഗൈനക്കോളജി വാർഡിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്നും വൻ വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു.

കേസിൽ പ്രതി നീതുവിനെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയെ വളർത്താൻ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. ഐപിസി 419 ആൾമാറാട്ടം, 363 തട്ടിക്കൊണ്ട് പോകൽ, 368 ഒളിപ്പിച്ചു വെക്കുൽ, 370 കടത്തിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേൽ ചുമത്തിയിരിക്കുന്നത്.

തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തിൽ ഗർഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവെച്ചു.

തുടർന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നൽകുകയും ചെയ്തിരുന്നു.