
സ്വന്തം ലേഖകൻ
പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃത ശരീരത്തിന് സമീപത്ത് നിന്ന് മദ്യ കുപ്പികളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വ്യക്‌തമാക്കി.



