![സംവിധായകൻ പ്രിയദർശന് കോവിഡ് സ്ഥിരീകരിച്ചു സംവിധായകൻ പ്രിയദർശന് കോവിഡ് സ്ഥിരീകരിച്ചു](https://i0.wp.com/thirdeyenewslive.com/storage/2022/01/priydarshan-covid.jpg?fit=700%2C394&ssl=1)
സംവിധായകൻ പ്രിയദർശന് കോവിഡ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
ചെന്നൈ: സംവിധായകൻ പ്രിയദർശന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയദർശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ; അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ട് വർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയിരുന്ന ചിത്രം കഴിഞ്ഞ മാസമാണ് തിയറ്ററിൽ റിലീസ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 8981 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തമിഴ്നാട്ടിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
Third Eye News Live
0