പീഡനശ്രമം; കോട്ടയം കുമരകത്തെ ക്ഷേത്രപൂജാരി റിമാൻഡിൽ
സ്വന്തം ലേഖിക
കുമരകം: ജാതകം നോക്കിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രപൂജാരി റിമാന്‍ഡിൽ.
ചേര്‍ത്തല പട്ടണക്കാട് മോനാശേരി ഷിനീഷ് (33) നെയാണ് കുമരകം പോലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പൂജാരിയായ ഇയാള്‍ ഇപ്പോള്‍ ചെങ്ങളം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്.
രക്ഷകര്‍ത്താവിനൊപ്പം ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച് ഭസ്മം പുരട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഭസ്മം പുരട്ടാനെന്ന പേരിൽ കുട്ടിയുടെ ശരീര ഭാഗങ്ങളിലാകെ കയറിപിടിക്കുകയായിരുന്നു. കുട്ടി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കൾ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതി നല്കി.
തുടര്‍ന്ന് കുമരകം പോലീസാണ് ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.