ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാൾ; മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത് : ക്രൈസ്തവർക്കെതിരെയും ക്രിസ്തുമസിനെതിരെയും വർഗീയ പ്രചാരണം: മതവിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയതിന് ഇമാമായ വസീം അൽ ഹികമിക്കെതിരെ കേസെടുത്ത് കോട്ടയം സൈബർ പോലീസ്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാളാണെന്നും ആരും ആഘോഷിക്കരുതെന്ന വിവാദ ആഹ്വാനവുമായി ഇമാം. മലപ്പുറം എടപ്പാൾ കോലമ്പ മസ്ജിദ് താഹീദിലെ ഇമാമായ വസീം അൽ ഹികമി തന്റെ യു ട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് പുറത്തിറക്കിയ സന്ദേശത്തിലാണ് വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്.

മസ്ജിദ് തൗഷിദ് എന്ന യു ട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് ജുമു അ ഖുദുബ – മുസ്ലീമും ആഘോഷങ്ങളും എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. ക്രിസ്മസ് ആഘോഷ സ്വന്തം ആഘോഷമായി മാറ്റുക, ബാൻഡ് ഇടുക സ്റ്റാറ്റസ് ഇടുക കേക്ക് മുറിക്കുക ഇതെല്ലാം മുസ്ലീം വിരുദ്ധമാണ് എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറയുന്നു.

മറ്റ് മതങ്ങളിലെ ആഘോഷങ്ങൾ നമ്മൾ ചെയ്യരുത് എന്ന് അള്ളാഹു പറയുന്നു. നേരായ പാതയിൽ നീ എന്നെ ആക്കണമെന്നാണ് അള്ളാഹു വിശദീകരിക്കുന്നത്. നീ വേറെ പാതയിൽ എന്നെ ആക്കരുത് , അത് കോപിച്ചവരുടെയും വഴി പിഴച്ചവരുടെയും പാതയാണ്. അത് വഴി ക്രിസ്ത്യാനികളും യഹൂദരുമാണ് സഞ്ചരിക്കുന്നത്. അവരുടെ ആഘോഷങ്ങളും വേഷവും അനുകരിക്കുന്നത് മുസ്ലീം വിരുദ്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത സൗഹാർദം അല്ലെ ഇത് എന്ന് തോന്നും. എന്നാൽ ഇത് വിശ്വാസം കൃത്യം അല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും അദേഹം പറഞ്ഞു.

അന്യമതസ്ഥരുടെ ആഘോഷങ്ങൾ അനുകരിക്കുകയോ , ഇതുമായി സദ്യശപ്പെടുകയോ ചെയ്യരുത്. ഇത്തരക്കാർക്കും ശിക്ഷ ഉണ്ടാകും. ക്രിസ്ത്യാനികളുമായി സദൃശ്യപ്പെട്ട് മറ്റ് മതങ്ങളിൽ ഉള്ളവരെ അനുകരിക്കരുത്. അന്യ മതസ്തരെ അനുകരിക്കരുത്. പുരോഗമനം എന്നു പറഞ്ഞ് ദീനുമായി അകലുകയാണ് പലരും. ക്രിസ്തുമസ് എന്നത് അള്ളാഹുവിന് മകൻ പിറന്നു എന്ന് പറയുന്ന ആഘോഷമാണ്.

ഇതിനാണ് ബാൻഡും ചാട്ടവും ആഭാസവുമായി വീട് വീടാന്തരം കയറിയിറങ്ങി നടക്കുന്നത്. നമ്മുടെ ഉപ്പായ്ക്ക് അവിഹിതത്തിൽ മകനുണ്ട് പറഞ്ഞാൽ ആഘോഷത്തിൽ നമ്മൾ പങ്കെടുക്കുമോ ? വിശ്വാസത്തിന്റെ ഭാഗമായുള്ള ആഘോഷത്തിൽ പങ്കെടുക്കുന്നത് തെറ്റല്ല. എന്നാൽ ആ ആഘോഷങ്ങളെ അനുകരിക്കാൻ ശ്രമിക്കരുതെന്നും അദേഹം പറയുന്നു.

അതേസമയം സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ മതവിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയതിന് വസിം അൽ ഹക്കീം എന്നയാൾക്കെതിരെ കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മത വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് ഏബിള്‍ ഫ്രാൻസിസ് നൽകിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സമൂഹത്തിൽ ബോധപൂര്‍വമായി വിദ്വേഷവും മതസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ധേശ പ്രകാരം കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത്തിട്ടുള്ളത്. വരും ദിവസങ്ങളിലും സമൂഹ മാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രസംഗങ്ങൾ, പോസ്റ്റുകൾ, കമൻറുകൾ എന്നിവയ്ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ.പി.എസ് അറിയിച്ചു.