മെഡിക്കൽ കോളജില്‍നിന്ന് നവജാത ശിശുവിനെ കടത്തിയത് കളമശേരി സ്വദേശിനി നീതു ; കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു പ്രതിയുടെ മൊഴി; സംഭവത്തിന് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് മന്ത്രി വി. എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കളമശേരി സ്വദേശിനി നീതു (23) പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. കാണാതായ കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താനായതിന് പിന്നില്‍ പോലീസിന്റെ സമയോചിതമായ ഇടപെടലാണെന്നും മന്ത്രി പറഞ്ഞു. വിശദമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് മൂന്ന് മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റി. ഗൈനക്കോളജി വാർഡിൽ നിന്നും പരിശോധിക്കാനായി കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത്. മൂന്ന് മണിയോടെയായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ഗൈനക്കോളജി വാർഡിൽ നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തത്.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കുഞ്ഞിന്റെ അമ്മയോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ മിനിറ്റുകൾക്കകം കാണാതായ കുട്ടിയേയും തട്ടിയെടുത്ത യുവതിയേയും ഗാന്ധിനഗർ പൊലീസ് കണ്ടു പിടിച്ചു. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
പൊലീസെത്തുമ്പോൾ കുഞ്ഞുമായി യുവതി ഹോട്ടലിൽ നിൽക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ യുവതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറിയിൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.