സ്ഫോടക വസ്തുക്കൾ മോഷണം പോയി; പരാതിയുമായി ക്വാറി ഉടമ
സ്വന്തം ലേഖകൻ
പാലക്കാട്: ജില്ലയിലെ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ മോഷണം പോയതായി പരാതി. അഗളി കാവുണ്ടിക്കല്ലിനടത്തുള്ള കെട്ടിടത്തിൽ നിന്നാണ് മോഷണം പോയത്.
ക്വാറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ആയിരുന്നു. തുടർന്ന് സ്റ്റോക്കുണ്ടായിരുന്ന സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമ നടപടികളെ തുടർന്ന് കഴിഞ്ഞ 4 വർഷമായി ക്വാറിയിൽ പ്രവർത്തനം ഇല്ലാതിരിക്കുകയാണ്. തുടർന്ന് പോലീസ് നിർദ്ദേശത്തെ തുടർന്നാണ് സ്റ്റോക്കുണ്ടായിരുന്ന ഇലക്ട്രിക് ഡിറ്റണേറ്ററുകളും ജലറ്റിൻ സ്റ്റിക്കുകളും കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചത്. ഇതാണ് ഇപ്പോൾ മോഷണം പോയിരിക്കുന്നത്.
സമീപവാസിയായ ഒരാൾ ഇവിടെ താമസിച്ചിരുന്നതായും, കഴിഞ്ഞ 30ആം തീയതി ഇയാൾ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്നും ക്വാറി ഉടമ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Third Eye News Live
0