പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘ്നം വരുത്തിയ സാമൂഹ്യവിരുദ്ധർ പടിക്ക് പുറത്ത്; കോട്ടയത്ത് രണ്ടു വർഷത്തിനിടയിൽ കാപ്പ ചുമത്തി നാടുകടത്തിയത് ഇരുപത്തിയാറുപേരെ
സ്വന്തം ലേഖകൻ
കോട്ടയം: പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘ്നം വരുത്തിയ സാമൂഹ്യവിരുദ്ധരെ കാപ്പ ചുമത്തി നാടുകടത്തി. കോട്ടയത്ത് രണ്ടു വർഷത്തിനിടയിൽ കാപ്പ ചുമത്തി നാടുകടത്തിയത് ഇരുപത്തിയാറുപേരെ.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ആയുധ നിയമത്തിലെയും എന്‍ഡിപിഎസ് നിയമത്തിലെയും എക്സ്പ്ലോസീവ് നിയമത്തിലെയും മറ്റും വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ഗുരുതര സ്വാഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന കുറ്റവാളികളെയാണ് കാപ്പാ ചുമത്തി നാടുകടത്തിയിട്ടുള്ളത്.
അലോട്ടി എന്നു വിളിക്കുന്ന ജയിസ് മോന്, വിനീത് സഞ്ജയന്, അച്ചു സന്തോഷ്, ലുതീഷ് (പുല്‍ച്ചാടി), ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം, രാജേഷ് (കവല രാജേഷ്), ബിബിന്‍ ബാബു, സജേഷ് (കുഞ്ഞാവ), സബീര്‍ (അദ്വാനി), ശ്രീകാന്ത് (കാന്ത്), മോനുരാജ് പ്രേം, പ്രദീപ് (പാണ്ടന്‍ പ്രദീപ്).
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെന്‍സ് സാബു, ജോമോന് ജോസ് എന്നിവര്‍ ഉള്‍പ്പെടെ 26 പേരെയാണ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുള്ളത്.
പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘ്നം വരുത്തുന്ന രീതിയില്‍ തുടര്‍ച്ചയായി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടുവരുന്നവര്, നിരോധിത മയക്കുമരുന്നു വസ്തുക്കള്‍ കച്ചവടം നടത്തുന്നവര്‍, മണ്ണ്, മണല്‍ മാഫിയാക്കാര്‍ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടുവരുന്നവരെയാണ് നാട് കടത്തിയത്.