നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടകാരണം അമിതവേഗമെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

ബിനീഷ്, സ്റ്റെഫിന്‍, മുല്ലപ്പന്‍ എന്നിവരാണ് മരിച്ചത്. മൂവരും ഒരു ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേര്‍ക്കും പതിനാറ് വയസ് മാത്രമാണ് പ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടന്‍ തന്നെ മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വഴയില പെട്രോള്‍ പമ്പിന് സമീപമുള്ള വളവില്‍ വച്ച്‌ അമിതവേഗതയില്‍ വന്ന ബൈക്ക് മരത്തില്‍ ഇടിച്ചു കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബൈക്ക് ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.