കോട്ടയം നഗരസഭയിൽ എട്ട് മണിക്കുള്ള സൈറൺ ഏഴ് മണിക്ക് അടിച്ചു; നൈറ്റ് ഡ്യൂട്ടിക്കെത്തിയ വാച്ച്മാന് അബദ്ധം പറ്റിയതെന്ന് നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം; കോട്ടയം നഗരസഭയിൽ എട്ട് മണിക്കുള്ള സൈറൺ ഏഴ്മണിക്ക് അടിച്ചു. ജനങ്ങൾ പരിഭ്രാന്തരായി.
സാധാരണ എട്ട് മണിക്കാണ് സൈറൺ അടിക്കാറുള്ളത്. എന്നാൽ ഇന്ന് അത് ഏഴ് മണിക്ക് മുഴങ്ങിയൾ കാര്യമെന്തെന്നറിയാതെ ജനങ്ങൾ പരിഭ്രാന്തരായി.
സാധാരണ ഏതെങ്കിലും വിശിഷ്ടവ്യക്തികൾ മരിക്കുമ്പോഴാണ് ഇത്തരത്തിൽ നഗരസഭയിൽ സൈറൺ മുഴങ്ങാറുള്ളത്. പതിവില്ലാതെയുള്ള സൈറൺ കേട്ടപ്പോൾ വിവരം തിരക്കി തേർഡ് ഐ ന്യൂസിന്റെ ഓഫിസിലേക്ക് നിരവധി കോളുകൾ വന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് തേർഡ് ഐ ന്യൂസ് നഗരസഭ അധികൃതരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് നൈറ്റ് വാച്ച്മാന് അബദ്ധത്തിൽ എട്ട് മണിയെന്നുള്ളത് ഏഴ്മണിയായതെന്ന് മനസിലായത്.
ജില്ലയിൽ കുറച്ച് നേരത്തേക്ക് നഗരസഭയിലെ സൈറൺ ചർച്ചാവിഷയമായി.
Third Eye News Live
0