
സ്വന്തം ലേഖിക
കോട്ടയം: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ രണ്ടാം ദിനമായ ഇന്നലെ ജില്ലയിൽ 3434 പേർ കൂടി വാക്സിൻ സ്വീകരിച്ചു.
ജില്ലയിൽ മൊത്തം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 4756 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 മുതൽ 18 വരെ പ്രായമുള്ളവർക്ക് കോവാക്സിനാണ് നൽകുന്നത്. ജില്ലയിലെ 23 കേന്ദ്രങ്ങളിലായാണ് വാക്സിനേഷൻ. വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് www.cowin.gov.in എന്ന വെബ് സൈറ്റിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാം.
വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിനെടുക്കാം.
വാക്സിനേഷനായി മുൻപ് ഉപയോഗിച്ച ഫോൺ നമ്പറിലൂടെയും കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ കൂടിയും വീണ്ടും രജിസ്റ്റർ ചെയ്യാം.
വിശദവിവരത്തിന് ദിശയുടെ ടോൾ ഫ്രീ നമ്പറുകളിലോ ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടുക. ഫോൺ: 104, 1056, 0471-2552056.



