play-sharp-fill
എസ്ഡിപിഐ പ്രവർത്തകർക്ക് പൊലീസ് ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി നല്കി; സസ്പെൻഷനിലായ പൊലീസ്കാരൻ അനസിന്റെ ചാരപണിക്ക് ഇരകളായവരിൽ  സിപിഎം, കോണ്‍ഗ്രസ് നേതാക്കളും

എസ്ഡിപിഐ പ്രവർത്തകർക്ക് പൊലീസ് ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി നല്കി; സസ്പെൻഷനിലായ പൊലീസ്കാരൻ അനസിന്റെ ചാരപണിക്ക് ഇരകളായവരിൽ സിപിഎം, കോണ്‍ഗ്രസ് നേതാക്കളും

സ്വന്തം ലേഖകൻ
തൊടുപുഴ: കേരളാ പോലീസിലെ എസ്ഡിപിഐ സ്ലീപ്പര്‍ സെല്ലിന്റെ ഒരു കണ്ണി മാത്രമായ പികെ അനസിന്റെ ചാരപ്പണിക്ക് ഇരകളായവരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു പുറമേ സിപിഎം, കോണ്‍ഗ്രസ് നേതാക്കളും. അനസിന്റെ ചാരപ്പണി പുറത്തുവന്നതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടാര്‍ഗറ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക പുറത്തുവന്നത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് പോലീസിന്റെ ഡാറ്റാബേസില്‍ നിന്നുളള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയതിനാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ സസ്‌പെന്‍ഷനിലായത്. ഒരു കേസില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളെക്കുറിച്ചുളള അന്വേഷണത്തിലാണ് ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.


സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിര്‍ക്കുന്നവരാണ് ഇവരില്‍ അധികവും. ഇതനുസരിച്ച്‌ സംസ്ഥാനത്ത് ഉടനീളം ടാര്‍ഗെറ്റ് ചെയ്യേണ്ട വ്യക്തികളുടെ വിശദമായ പട്ടിക എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സ്ലീപ്പര്‍ സെല്ലുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ വിശദമായ വിവരങ്ങളും വീട്ടിലേക്കുളള വഴിയും വീട്ടുകാരുടെ വിവരങ്ങളും മക്കളുടെ പേരും സഹിതമാണ് ചോര്‍ത്തിയിരിക്കുന്നത്. ഭാവിയില്‍ ഈ പാര്‍ട്ടികളുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ നേരിടാനുളള കരുതല്‍ പട്ടികയായിരുന്നു ഇത്.

ഓരോ ജില്ലയിലും ഇതുപോലെ എസ്ഡിപിഐയ്‌ക്കും പോപ്പുലര്‍ ഫ്രണ്ടിനും വിശ്വസ്തരായ ചാരന്‍മാര്‍ പോലീസില്‍ പണിയെടുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.