play-sharp-fill
വിദേശി മദ്യമൊഴുകിയ സംഭവം: എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

വിദേശി മദ്യമൊഴുകിയ സംഭവം: എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവളത്ത് വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.


കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിര്‍ദ്ദേശമാണ് ഗ്രേഡ് എസ് ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷന്‍ വിശദീകരിക്കുന്നു. മദ്യം കളയാന്‍ പൊലീസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്തിട്ടില്ല. വിരമിക്കാന്‍ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്ഥനെ ഇതിൻ്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത നടപടി നീതീകരിക്കാനാവത്തതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയേയും അസോസിയേഷന്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു.

അതേസമയം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വാദം തള്ളി സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ ആസ്ബര്‍ഗ് രംഗത്ത് എത്തി. തനിക്ക് വേണ്ടിയല്ല സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നും മദ്യവുമായി താന്‍ ബീച്ചിലേക്കല്ല സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും സ്റ്റീവന്‍ പറഞ്ഞു.

കോവളം ജംഗ്ഷനില്‍ വച്ചാണ് തന്നെ പൊലീസ് തടഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിഷയത്തില്‍ ഇപ്പോള്‍ പൊലീസ് അസോസിയേഷന്‍ നടത്തുന്ന വാദം അവരെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണെന്നും സ്റ്റീവന്‍ പറഞ്ഞു.