video
play-sharp-fill

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയാവഴി പ്രചരിപ്പിച്ചു; ഒന്നാം പ്രതി അറസ്റ്റിൽ

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയാവഴി പ്രചരിപ്പിച്ചു; ഒന്നാം പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
ചാല, വൃന്ദാവന്‍ ലൈനില്‍ മുറിപ്പാലത്തടി വീട്ടില്‍ ജയകുമാര്‍ മകന്‍ അഭിലാഷ് (25) നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലും ‘മല്ലു ചേച്ചി’ എന്ന പോണ്‍ ഫെയ്‌സ് ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്.

ഫേസ്‌ബുക്ക്, ഗൂഗിള്‍, ജിയോ അധികാരികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മെയില്‍ ID, IP അഡ്രസ്സ്, കൂടാതെ മൊബൈല്‍ നമ്പരുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത രണ്ടാം പ്രതി കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടില്‍ കുമാരന്‍ മകന്‍ ബാബു (42)നെ കോഴിക്കോട് നിന്നും ജൂലൈ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി. ശ്രീ. ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഉ്യടജ റ്റി.ശ്യാംലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്. എസ്‌പി, എസ്‌ഐ. മനു. ആര്‍.ആര്‍, പൊലീസ് ഓഫീസര്‍മാരായ വിനീഷ് വി എസ്, സമീര്‍ഖാന്‍ എ. എസ്, മിനി. എസ് . എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.