video
play-sharp-fill

സോഷ്യല്‍ മീഡിയ വഴി സാമുദായിക സന്ദേശം തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചു; എസ്ഡിപിഐ  പ്രവർത്തകനായ  ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി സാമുദായിക സന്ദേശം തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചു; എസ്ഡിപിഐ പ്രവർത്തകനായ ഒരാള്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

ആലപ്പുഴ: സോഷ്യല്‍ മീഡിയ വഴി സാമുദായിക സന്ദേശം തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ പങ്കുവെച്ചയാള്‍ അറസ്റ്റില്‍.

എസ്ഡിപിഐ പ്രവര്‍ത്തകനായ പത്തിയൂര്‍ എരുവ സ്വദേശിയായ അമീര്‍ സുഹൈ[24]ലാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അമീറിനെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശം പോലീസ് നല്‍കിയിരുന്നു.

സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പങ്കുവെക്കുന്നതും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.