video
play-sharp-fill

കോവളത്ത് വിദേശിയെ വഴിതടഞ്ഞ് പൊലീസ്; ഒടുവില്‍  മദ്യം വഴിയില്‍ കളഞ്ഞ് വിദേശി;  വീഡിയോയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനം

കോവളത്ത് വിദേശിയെ വഴിതടഞ്ഞ് പൊലീസ്; ഒടുവില്‍ മദ്യം വഴിയില്‍ കളഞ്ഞ് വിദേശി; വീഡിയോയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുതുവത്സരം ആഘോഷിക്കാന്‍ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയാണ്
ഇപ്പോൾ ഏറെ ചര്‍ച്ചയാവുന്നത്.

ടൂറിസം വികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിക്‌സണ്‍ എടത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീജന്‍ ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു.

വിദേശിയെ യാത്രാമദ്ധ്യേ പൊലീസ് തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മദ്യം കണ്ടെത്തുകയും മദ്യം വാങ്ങിയതിന്റെ ബില്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇയാളുടെ പക്കല്‍ ബില്‍ ഇല്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ഇയാള്‍ മദ്യം ഒഴിച്ചുകളയുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രീജന്‍ ബാലകൃഷ്ണന്‍ പങ്കുവച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

” അല്പം മുന്‍പ് കോവളത്ത് നടന്നത്. വിദേശിയാണ്. താമസ സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിവരുന്നു.

പോലീസ് ബാഗ് പരിശോധിച്ചു. ബില്ല് ചോദിച്ചു. കടയില്‍ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു. കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പോലീസ് ശഠിക്കുന്നു. മദ്യം അദ്ദേഹം കളയുന്നു.

പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗില്‍ ഇടുന്നു. ക്യാമറ കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി കളയണ്ടെന്ന് പോലീസ് പറയുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങി വരുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിഥി.

കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പോലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. Kerala Tourism പിരിച്ചുവിടുന്നതാവും നല്ലത്. സംരംഭകര്‍ക്ക് എത്രയും വേഗം വേറെ പണി നോക്കാമല്ലോ “